Description
ഭാരതീയ പുരാണങ്ങള്‍ മഹാസമുദ്രംപോലെ വിശാലമാണ്. അവയില്‍ മുങ്ങിത്തപ്പി രത്നങ്ങള്‍ സമഗ്രമായി വാരിയെടുത്ത് ഒരു പാത്രത്തിലാക്കുക മനുഷ്യഹസ്തങ്ങള്ക്ക് അസാദ്ധ്യമാണ്. വിശേഷിച്ച് പഴമയിലും പരിചയത്തിലും കേവലം ശിശുവായ ഞാന്‍ ‘അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു’ നോക്കിക്കണ്ട കാര്യങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നിരത്തിയിരിക്കുന്നത്. അതില്‍ വറവുകളും കുറവുകളും ധാരാളം കണ്ടെന്നു വരാം. ഒരു കഥയ്ക്കുതന്നെ പല പുരാണങ്ങളിലും വ്യത്യസ്ത രൂപങ്ങളാണ് കാണുന്നത്. കഥാപാത്രങ്ങള്‍ക്കുപോലും വൈരുദ്ധ്യമുണ്ട്. സംഭവങ്ങള്‍ക്കും പരസ്പരം വൈരുദ്ധ്യങ്ങളുണ്ട്. വംശാവലിയുടെ കണ്ണികള്‍ക്കും വ്യത്യാസമുണ്ട്.
Reviews
There are no reviews yet.