Description
എസ്.കെ. പൊറ്റെക്കാട്ട്
യൗവ്വനകാലത്തുതന്നെ വിധവയാകേണ്ടിവന്ന ഒരു സ്ത്രീക്ക് അപ്രതീക്ഷിതമായി ജീവിതാനന്ദം വരികയും അതിന്റെ ലഹരി തീരും മുന്‍പു തന്നെ അത് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍, അതില്‍ നിന്നുണ്ടായ പ്രതികാരം നിര്‍വ്വഹിക്കുകയും ചെയ്ത കഥയാണ് പുള്ളിമാന്‍. സ്ത്രീഹൃദയത്തിന്റെ അഗാധതകളില്‍ അടിഞ്ഞു കിടക്കുന്ന അസൂയയും പകയും സ്വാര്‍ത്ഥതയും ഈ കഥയിലൂടെ എസ്.കെ. പുറത്തുകൊണ്ടുവരുന്നു. പ്രകൃതിസൗന്ദര്യം മുഴുവന്‍ ഭാവനയില്‍ ചേര്‍ത്തുണ്ടാക്കിയ വാക്കുകള്‍ കൃതിക്ക് എന്തെന്നില്ലാത്ത സൗന്ദര്യവും ഊര്‍ജ്ജസ്വലതയും നല്കിയിരിക്കുന്നു.