Description
അമ്പതുവയസ്സു കഴി്ഞ്ഞ പുരുഷന്മാര് തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് പ്രോസ്റ്റേറ്റ്. രോഗങ്ങള്‍, പ്രതിവിധികള്‍. പ്രായമുള്ള ഒരു പാട് പേര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഒരു തലവേദനയാണ്. എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്നും എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്നും പലര്‍ക്കുമറിയില്ല. രോഗം വന്നവര്‍ക്ക് ഏതുതരം ചികിത്സയാണ് തേടേണ്ടതെന്ന് അറിയില്ല. ആരെങ്കിലും പറയുന്ന അഭിപ്രായം സ്വീകരിക്കേണ്ടി വരുന്നു. എന്നാല്‍ വിദഗ്ധനായ ഒരു യൂറോളജി കണ്‍സല്‍റ്റന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു പുസ്തകം കൈവശമുണ്ടെങ്കിലോ? അത്തരം സംശയങ്ങള്‍ പാടേ ഒഴിവാക്കാനും അനുയോജ്യമായ ചികിത്സ തേടാനും കഴിയും. ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന യൂറോളജിസ്റ്റ് (മൂത്രാശയരോഗവിദഗ്ധന്) ആണ് ഈ പുസ്തകമെഴുതിയ ഡോ. കൃഷ്ണമൂര്‍ത്തി. എന്താണ് പോസ്റ്റേറ്റ് രോഗമെന്നും എന്തെല്ലാം പ്രതി വിധികളാണ് ലഭ്യമാവുകയെന്നും ഇതില്‍ വിശദീകരിച്ചിരിക്കുന്നത് മനസ്സിലാക്കിയാല്‍ ഈ രോഗം സംബന്ധിച്ചുള്ള ഭയാശങ്കകള്‍ ദുരീകരിക്കാന്‍ സാധിക്കും. റിട്ടയര്‍മെന്റ് പ്രായത്തോടടുക്കുന്ന ഏതൊരു പുരുഷനും ഈ രോഗം സംബന്ധി ച്ചുള്ള ഭയാശങ്കകള്‍ ദുരീകരിക്കാന്‍ സാധിക്കും.
Reviews
There are no reviews yet.