Description
നാടകത്തിന്റയും ഗാനത്തിന്റെയും അണിയറപ്രവർത്തകർ പ്രാരംഭപ്രവർത്തനങ്ങൾക്കും റിഹേഴ്സലിനുമായി ഒത്തുകൂടിയത് കോട്ടയത്തെ ബേസ്ഡ് ഹോട്ടലിൽ ആണ് . അവിടെ വച്ചാണ് കെ പി എ സിയുടെ ‘ബലികുടീരങ്ങളെ’ എന്ന പ്രശസ്തഗാനം ജന്മമെടുക്കുന്നത്.
#ദേവരാജൻ മാസ്റ്റർ
ഹൃദയാർദ്രമായ ഗാനങ്ങളുടെ പിന്നണിക്കഥകൾ. പാട്ടെഴുത്തിന്റെ അമരക്കാരൻ രവിമേനോനിൽനിന്നും ഹൃദയഭാഷയിൽ പെയ്തിറങ്ങുന്ന പുസ്തകം. പ്രണയം, സംഗീതം, സിനിമ ഒരു മെലഡി ഒരു മെലഡി പോലെ രാഗാർദ്രമായ എഴുത്ത്. പ്രിയപ്പെട്ട കവി എൻ.എൻ. കക്കാടിന്റെ സഫലമീ യാത്രയുടെ സംഗീതാനുഭവം കൂടി പങ്കുവെയ്ക്കുന്ന പുസ്തകം.