Description
ബിനീഷ് പുതുപ്പണം
”ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോലെ നാം പരസ്പരം തൊട്ടമാത്രയില്‍ പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോല്‍”
പ്രേമവും രതിയും ദര്‍ശനവും ആത്മബോധവുമെല്ലാം ഇഴചേര്‍ന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുളള് അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്‌നേഹത്തിന്റെ പൊരുള്‍ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്‌കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവല്‍ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാല്‍ ഒറ്റയിരുപ്പില്‍ വായിക്കാവുന്ന മനോഹര പുസ്തകം.