Description
എം.കെ. ഗാന്ധി
മഹാത്മാഗാന്ധിയുടെ വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും പ്രാർഥനയ്ക്ക് അവിഭാജ്യവും
സുപ്രധാനവുമായ സ്ഥാനമുണ്ടായിരുന്നു. ഈശ്വരസമ്പർക്കത്തിനും ആത്മശുദ്ധീകരണത്തിനും സ്വയം ശിക്ഷണത്തിനുമുള്ള ഒരുപാധിയായി വ്യക്തിജീവിതത്തിൽ അദ്ദേഹം പ്രാർഥനയെ സ്വീകരിച്ചു. ജനതകളെ പരസ്പരം ബന്ധിപ്പിക്കാനും സാമൂഹികബോധവും മൈത്രിയും വളർത്താനുമുള്ള മാർഗമായുപയോഗിച്ചുകൊണ്ട് പൊതുജീവിതത്തിൽ മതത്തിന്റെയും ആത്മീയതയുടെയും അതിരുകൾക്കപ്പുറത്തേക്ക് പ്രാർഥനയുടെ സാരത്തെ വ്യാപിപ്പിച്ചു. ഗാന്ധി എഴുതിയ കത്തുകളും ലഘു ലേഖനങ്ങളും ഗ്രന്ഥഭാഗങ്ങളും ഉൾപ്പെടുത്തിയ സമാഹാരം.
പ്രാർഥനയുടെ പൊരുളും പ്രയോഗവും സംബന്ധിച്ച് മഹാത്മാഗാന്ധിയുടെ ചിന്തകളും കാഴ്ചപ്പാടുകളും.
പരിഭാഷ: സിസിലി