Description
ഓർഹൻ പാമുക്
A Strangeness in My Mind
ഇസ്താംബൂളിൽ ഒരു കൊച്ചുകുട്ടിയായി എത്തിയ മെവ്ലൂത്ത് കരാത്താസിനെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പുരാതന നഗരവും പണിതുയർത്തിക്കൊണ്ടിരിക്കുന്ന പുതിയ നഗരവും ഒരു പോലെ വശീകരിച്ചു. അച്ഛനെപ്പോലെ അവനും തെരുവിൽ അലഞ്ഞത് പണമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ്. എന്നാൽ ഭാഗ്യം ഒരിക്കലും മെവ്ലൂത്തിനെ തുണച്ചില്ല. ഒരിക്കൽ മാത്രം കണ്ട പെൺകുട്ടിക്ക് മൂന്നുകൊല്ലം പ്രണയലേഖനമെഴുതിയെങ്കിലും അബദ്ധത്തിൽ അവളുടെ സഹോദരിയോടൊപ്പം ഒളിച്ചോടേണ്ടി വരുന്നു. ആധുനികത അതിവേഗത്തിൽ മാറ്റിമറിച്ച തുർക്കിയുടെ ചരിത്രം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ പറയുന്ന നോവലാണ് നോബൽ സമ്മാനാർഹനായ ഓർഹൻ പാമുകിന്റെ പ്രണയനൊമ്പരങ്ങൾ.
വിവർത്തനം: ജോണി എം.എൽ.