Description
ആയിരം ഉമ്മകള്‍
സി.എസ്. ചന്ദ്രിക
ചന്ദ്രിക രചിച്ചിരിക്കുന്നത് ധീരമായ ഒരു പുസ്തകമാണ്. അതില്‍ ഒളിഞ്ഞിരിക്കാന്‍ ഇടങ്ങളില്ല. സാഹിത്യത്തിന്റെ ഔപചാരികതകളെ അത് പിന്തുടരുന്നില്ല. വികാരവിവശമാകാനും ഫാന്റസികളെ പിന്തുടരാനും ആനന്ദല്ധികളെ ആഘോഷിക്കാനും അത് മടിക്കുന്നില്ല. ഒരു ഒറ്റയാള്‍പ്പാതയാണ് ചന്ദ്രിക സൃഷ്ടിക്കുന്നത്. മലയാളികള്‍ക്ക് അവരുടെ പ്രാകൃതമായ രതിസംസ്‌കാരത്തില്‍ നിന്ന് വിമോചനം സാധ്യമാണ് എന്ന സന്ദേശമാണ് ചന്ദ്രികയുടെ ഈ വഴിതുറക്കുന്ന ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്.
-സക്കറിയ