Description
ഡോ. സുവർണ്ണ നാലപ്പാട്ട്
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആധുനിക ലോകത്തിന്റെ ശാസ്‌ത്ര വളർച്ചയെ അറിയാതെയും, താരതമ്യപഠനം ചെയ്യാതെയുമുള്ള പൗരാണിക ശാസ്ത്രപഠനങ്ങൾക്ക് പ്രസക്തി കുറവാണ്. മൂന്നു ഭാഗങ്ങളിലായി രചിച്ചിട്ടുള്ള ഈ ഗ്രന്ഥം ആധുനിക പൗരാണിക ശാസ്ത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ട്, സമന്വയിക്കാൻ ശ്രമിക്കുന്നു. മലയാളഭാഷയിലെ ശാസ്ത സാഹിത്യപാനത്തെ സമ്പന്നമാക്കാനുള്ള ഒരു യത്നമാണിത്. ഒന്നാം ഭാഗം ആധുനിക ശാസ്ത്രരംഗത്തിന്റെ വളർച്ചയുടെ ചരിത്രമാണ്. രണ്ടാം ഭാഗം വരാഹമിഹിരന്റെ ബ്യഹത് വാരാഹിസംഹിതയുടെ ആദ്യത്തെ 51 അധ്യായങ്ങളുടെ പഠനം, മൂന്നാം ഭാഗം വടശ്ശേരി പരമേശ്വരന്റെ 54 വർഷത്തെ ഗ്രഹണ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഗ്രഹണന്യായദീപികയും പൗരാണിക കാലത്തെ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന ചില ഉപകരണങ്ങളുടെ സചിത്ര വിശദീകരണവുമാണ്. കേരളത്തിന്റെ ഗണിത ജ്യോതിശാസ്ത്ര രംഗത്തെ സംഭാവനകൾ എല്ലാക്കാലവും പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലെ പണ്ഡിതന്മാരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇന്ത്യാ ഗവൺമെന്റ് അന്തർദേശീയ, ഗണിതശാസ്ത്രതവർഷമായി പ്രഖ്യാപിച്ചിരിക്കയാൽ, മലയാള ഭാഷയിൽ രചിച്ച ഗണിത, ജ്യോതിഷ സംബന്ധമായ ഈ ഗ്രന്ഥം എല്ലാ മലയാളികൾക്കുമായി പ്രസാധനം ചെയ്യുന്നു.