Description
പന്ത്രണ്ടു വയസ്സിന്നും പതിനാറു വയസ്സിന്നും മദ്ധ്യേയുള്ള കാലം കുട്ടികളുടെ ജീവിതത്തില്‍ അതിപ്രധാനമായ
ഒരു ഘട്ടമാണ്. കൗമാരത്തില്‍നിന്നു പതുക്കെ യൗവനത്തിലേക്കു നീങ്ങുന്ന കാലമാണത്. -പെണ്‍കുട്ടികള്‍
യുവതികളായും ആണ്‍കുട്ടികള്‍ യുവാക്കന്മാരായും വളര്‍ന്നുവരുന്ന കാലം. ലോകത്തേയും അതിലെ
ജനങ്ങളേയും അവരുടെ പ്രശ്‌നങ്ങളേയും അത്യധികം താല്‍പ്പര്യത്തോടെ അറിയുവാന്‍ ശ്രമിക്കുകയാണ് അവര്‍. തങ്ങളുടെ ചുറ്റുപാടും നോക്കി വേണ്ടതും വേണ്ടാത്തതും, അറിയേണ്ടതും പഠിക്കേണ്ടതും കൊള്ളേണ്ടതും
തള്ളേണ്ടതും എന്താണെന്നു മനസ്സിലാക്കുവാന്‍ വെമ്പുകയാണവര്‍. ജീവിതത്തിന്റെ വഴിത്തിരിവില്‍
നില്ക്കുന്ന ഈ പ്രായക്കാരായ കുട്ടികളെ സഹായിക്കുവാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ്
ഈ ചെറിയ ഗ്രന്ഥം എഴുതിയിരിക്കുന്നത്.-കെ.പി. കേശവമേനോന്‍
Reviews
There are no reviews yet.