Description
ഹമീദ് ചേന്നമംഗലൂര്‍
ഏകീകൃത സിവില്‍ കോഡ്, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ്, മുസ്ലീം നവോത്ഥാനം, സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളിലുള്ള തന്റെ സുചിന്തിതമായ നിരീക്ഷണങ്ങള്‍ അര്‍ത്ഥശങ്കയേതുമില്ലാതെ വിശദീകരിക്കുന്ന ലേഖനങ്ങള്‍. ഏകീകൃത സിവില്‍ കോഡിന്റെയും പൗരത്വഭേദഗതി നിയമത്തിന്റെയും നന്മതിന്മകളും രാഷ്ട്രീയ സ്വാര്‍ത്ഥതയും താല്പര്യങ്ങളുമൊക്കെ ഈ ലേഖനങ്ങളില്‍ വിശകലനവിധേയമാക്കുന്നു.
രാജ്യം അതീവതാല്പര്യത്തോടെ ചര്‍ച്ച ചെയ്യുന്ന സുപ്രധാന വിഷയങ്ങളില്‍ വേണ്ടത്ര ജ്ഞാനമില്ലാതെ മുന്‍വിധിയോടെയും വികാരപരമായും ഇടപെടുന്നവര്‍ അവശ്യം വായിച്ചു മനസ്സിലാക്കേണ്ട പുസ്തകമാണ് ‘പൊതുസിവില്‍കോഡ് നിലവില്‍ വന്നാല്‍’.