Description
ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, സരസ്വതി, ഭദ്രകാളി എന്നീ മൂർത്തികളുടെ പൂജകൾക്കുപുറമെ ധന്വന്തരി, സന്താനഗോപാലം, നരസിംഹം, ശ്രീരാമൻ, സുദർശനം തുടങ്ങിയ വൈഷ്ണവമൂർത്തികളുടേയും ദക്ഷിണാമൂർത്തി, കിരാതമൂർത്തി, വീരഭദ്രാദിശൈവമൂർത്തികളുടേയും, ശ്രീഭഗവതി, ശ്രീപാർവ്വതി, സ്വയംവരപാർവ്വതി, ഭുവനേശ്വരി എന്നീ ദേവതകളുടേയും ഹനുമാൻ, ഉമാമഹേശ്വരൻ തുടങ്ങിയ ഇരുപത്തിരണ്ടോളം മൂർത്തികളുടെ പൂജകളും ഇല്ലംനിറ, പുത്തരി, ഭഗവത്‌സേവ, ഇല്ലങ്ങളിലെ ശ്രീലകത്തെപൂജ, രാശിചക്രപൂജ, ആയില്യപൂജ, സർപ്പബലി, ശിലാസ്ഥാപനം എന്നിവയുടെ വിധികളും അനുബന്ധമായി പ്രധാനദേവീദേവന്മാരുടെ ധ്യാനശ്ലോകങ്ങൾ, മൂലമന്ത്രങ്ങൾ, ഇഷ്ടസൂക്തങ്ങൾ എന്നിവയുമടങ്ങിയിരിക്കുന്നു.