Description
പൂച്ചെടിവിള സുകുമാരൻ
ഹംസ കൊലക്കേസ്, ആലുവ കൂട്ടക്കൊലക്കേസ്, ലക്ഷി വധം തുടങ്ങി കേരളത്തെ നടുക്കിയ നിരവധി പ്രമാദമായ കേസുകൾ അന്വേഷിച്ച കുറ്റാന്വേഷകന്റെ ഓർമക്കുറിപ്പുകൾ. എങ്ങനെ ഒരു കുറ്റാന്വേഷകനായി മാറി, ഒരു കുറ്റാന്വേഷകനു വേണ്ട കഴിവുകൾ എന്തൊക്കെയാണ് എന്നെല്ലാം സ്വന്തം അനുഭവങ്ങളിലൂടെ വിവരിക്കുന്നു. ഒപ്പം പൂച്ചെടിവിള സുകുമാരൻ‚ കാളവാസു തുടങ്ങിയ കള്ളന്മാരും കൊലയാളികളായ സീരിയൽ കില്ലറും തമിഴ് പുലിയും കടന്നുവരുന്നു. കുറ്റങ്ങളുടെ ലോകവും കുറ്റവാളിയുടെ മനസ്സും അപഗ്രഥനവിധേയമാകുന്നു. ദൃശ്യമാധ്യമരംഗത്തും സുപരിചിതനായ ജോർജ് ജോസഫ് മണ്ണുശ്ശേരിയുടെ ക്രൈം ഡയറി പരമ്പരയിലെ ആദ്യ പുസ്തകം.