Description
അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലില്‍നിന്നു ലഭിക്കുന്നത്. കുലാചാരമര്യാദകളെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയും ചെയ്ത പൊന്നി മറ്റൊരു വര്‍ഗത്തില്‍പ്പെട്ട മാരനെ പ്രണയിക്കുന്നു. പൊന്നിക്കുവേണ്ടി മരിക്കുന്നതുപോലും ദിവ്യമെന്നു കരുതുന്ന മുഡുഗയുവാവായ ചെല്ലന്‍ പൊന്നിയോടു
പ്രണയാഭ്യര്‍ഥന നടത്തുന്നുവെങ്കിലും പൊന്നി അതു നിരസിക്കുന്നു. സങ്കീര്‍ണമായ ഒരു പ്രേമകഥ നേര്‍ത്ത ചായത്തിലൂടെ വരഞ്ഞ് അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍.
Reviews
There are no reviews yet.