Description
ഭൂമിയെ പ്രകാശഭരിതമാക്കിയ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ കാലങ്ങൾക്കുമേൽ മുഴങ്ങിയ പ്രഭാഷണങ്ങൾ
പഴയനിയമ-പുതിയനിയമ ചിന്തകൾ നിറഞ്ഞുനില്ക്കുന്നതാണ് അന്തോണീസിന്റെ ധ്യാനചിന്തകൾ. ബൈബിളിലെ കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളുടെ അർത്ഥതലങ്ങളിലേക്ക് കടന്ന് എത്രസുന്ദരമായിട്ടാണ് അന്തോണീസ് തന്റെ ധ്യാനചിന്തകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്ന് വായനക്കാർ വിസ്മയപൂർവ്വം മനസ്സിലാക്കും. “സ്വർഗരാജ്യത്തിന്റെ ശിഷ്യനായിത്തീർന്ന ഓരോ നിയമജ്ഞനും തന്റെ നിക്ഷേപത്തിൽ നിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥന് തുല്യൻ” എന്ന പുതിയ നിയമജ്ഞാനിയെക്കുറിച്ചുള്ള മത്തായിയുടെ സങ്കല്പം (13,52) പൂർണമായും അന്തോണീസിനു ചേർന്നതാണെന്ന് ഇതു വായിക്കുന്നവർക്ക് വ്യക്തമാകും.