Description
പൗലോ കൊയ്ലോ
ആത്മീയതയും പ്രണയവും കോർത്തിണക്കിക്കൊണ്ട് മറ്റൊരു പൗലോ കൊയ്ലോ വിസ്മയം കൂടി മലയാളി വായനക്കാർക്ക്. തന്റെ ബാല്യകാല പ്രണയിതാവിനെ വർഷങ്ങൾക്കുശേഷം പിലാർ കണ്ടുമുട്ടുമ്പോഴേക്കും അയാൾ ഒരു ആത്മീയാചാര്യനായി മാറിയിരുന്നു – അത്ഭുതങ്ങൾ പ്രവർ ത്തിക്കാൻ കഴിവുള്ളവനെന്ന് ആരാധകർ വാഴ്ത്തുന്ന ഒരാൾ. ആത്മീയതയുടെ ഉന്മാദാവസ്ഥയും പ്രണയത്തിന്റെ തീവ്രതയും പശ്ചാത്തലം
ഒരുക്കുന്ന ഒരു യാത്ര അവർ തുടങ്ങുകയായി. കുഴഞ്ഞുമറിയുന്ന ചിന്തകളും വികാരങ്ങളും അടക്കിയും പങ്കുവച്ചും അവർ പീദ്ര നദിയോരത്തെത്തുന്നു. തങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അനുഭവങ്ങൾക്ക് അവർ സാക്ഷികളാവുന്നു.
ജീവിതത്തിന്റെയും പ്രണയത്തിന്റെയും എല്ലാ നിഗൂഢതകളെയും പ്രതിഫലിപ്പിക്കുന്ന കാവ്യസുന്ദരമായ ഒരു നോവൽ.
വിവർത്തക: സി. കബനി