Description
‘അനീതിക്കും പുരുഷമേധാവിത്വത്തിനും അധികാരദുഷ്പ്രഭുത്വത്തിനും ഉപോദ്ബലകമായി വ്യക്തികളും മതനേതാക്കന്മാരും പുരോഹിതന്മാരും ഗവണ്‍മെന്റും കോടതിതന്നെയും ഉദ്ധരിക്കുന്നത് ഖുര്‍ആനും ഹദീസുകളും ശരീഅത്തും പിന്നെ നിലവിലുള്ള ഇസ്‌ലാമിക വ്യക്തിനിയമങ്ങളുമാണ്. കാരശ്ശേരി ഇസ്‌ലാമിന്റെ ചുറ്റുപാടുകളില്‍ നിന്നുകൊണ്ടുതന്നെ ഈ തെറ്റുകളെ എതിര്‍ക്കുകയാണ്.’ – അവതാരികയില്‍ ആനന്ദ്
സ്ത്രീകള്‍ പൊതുവിലും മുസ്‌ലിം സ്ത്രീകള്‍ വിശേഷിച്ചും നമ്മുടെ സമൂഹത്തില്‍ അനുഭവിക്കുന്ന നിര്‍ദയവിവേചനത്തിനെതിരേ മൂന്നു പതിറ്റാണ്ടായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ഒറ്റയ്ക്കു പോരാടുന്ന ഒരെഴുത്തുകാരന്റെ ലേഖനങ്ങളുടെ സമാഹാരം.
പര്‍ദ, ബഹുഭാര്യത്വം, ശൈശവവിവാഹം, ശരീഅത്ത്, അറബിക്കല്യാണം, മൈസൂര്‍ക്കല്യാണം, ലൗ ജിഹാദ് തുടങ്ങിയ സജീവപ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍.
Reviews
There are no reviews yet.