Description
കോട്ടയം പുഷ്പനാഥ്
കാലത്തിനു മുൻപേ സഞ്ചരിച്ച നോവൽ ആയിരുന്നു ശ്രീ കോട്ടയം പുഷ്പനാഥിന്റെ “ഫറവോന്റെ മരണമുറി’. ഈജിപ്തിലെ പൗരാണിക അവശേഷിപ്പുകളെ കോർത്തിണക്കി ഒരു യാത്രികന്റെ അനുഭവം പങ്കുവയ്ക്കുന്ന രീതിയിലാണ് ഈ നോവലിലൂടെ അദ്ദേഹം വായനക്കാരെ കൊണ്ടുപോകുന്നത്. ഫറവോനും, പിരമിഡുകളും, മമ്മികളും പുരാതന നഗരങ്ങളായ എൽമിന്യേ, കെയ്റോ, മെംഫിസ് എന്നിവിടങ്ങളിലെ ചരിത്രാവശിഷ്ടങ്ങളെ ചുറ്റിവരിഞ്ഞു നോവൽ പുരോഗമിക്കുന്നു. പിരമിഡുകളുടെയും ശവക്കല്ലറകളുടെയും ചുവരുകളിലും ശവപ്പെട്ടികളിലും ആലേഖനം ചെയ്യപ്പെടുകയും പിന്നീട് പാപ്പിറസ് ചുരുളുകളിൽ പകർത്തുകയും ചെയ്ത കൃതികളിൽ നിന്നാണ് പുരാതന ഈജിപ്റ്റകാരുടെ മരണാനന്തര ജീവിതവിശ്വാസങ്ങളെയും സങ്കല്പങ്ങളെയുംപറ്റി ലോകം മനസിലാക്കിയത്. ഇതിന് പരേതരുടെ ഗ്രന്ഥം’ (Book of the Dead) എന്ന് അറിയപ്പെടുന്നു.