Description
പുനരാഖ്യാനം: സരസ്വതി എസ്. വാര്യര്‍
ശിവഭക്തരായ അറുപത്തിമൂന്നു നായന്മാരുടെ ചരിതങ്ങളാണ് ‘പെരിയപുരാണം’ വര്‍ണിക്കുന്നത്. പരമഭക്തനും പണ്ഡിതനും ജ്ഞാനിയുമായിരുന്ന ശേക്കിഴാര്‍ സ്വാമികളാണ് ഈ മഹത്ഗ്രന്ഥത്തിന്റെ മൂലരചയിതാവ്. ഭഗവാനില്‍ അര്‍പ്പിക്കുന്ന ഭക്തിയോളം തന്നെ, ഒരുപക്ഷേ അതിലേറെ, മഹത്വമുള്ളതാണ് ഭഗവദ്ഭക്തന്മാരില്‍ അര്‍പ്പിക്കുന്ന ഭക്തി എന്നു കരുതുന്ന പാരമ്പര്യത്തില്‍ ഈ ചരിതങ്ങള്‍ പവിത്രമായ ഒരു അനുഭവമായി മാറുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ കൃതിയുടെ ഹൃദ്യമായ പുനരാഖ്യാനമാണ് ഇത്. ഒട്ടേറെ ആധ്യാത്മിക രചനകളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും വായനക്കാര്‍ക്കു സുപരിചിതയായ സരസ്വതി എസ്. വാര്യരുടെ ലളിതവും സുന്ദരവുമായ ഭാഷാശൈലി.