Description
കെ.വി. അനിൽ
രണ്ടിഞ്ചു താഴ്ചയിൽ സർജിക്കൽ ബ്ലേഡ് സത്യവാൻ ശങ്കരൻകുട്ടിയുടെ കഴുത്തിലേക്ക് തറച്ചുകയറി.
സ്‌പ്രേ ചെയ്തതുപോലെ ചെറിയ ചോരത്തുള്ളികൾ പലകഭിത്തിയിലേക്കു ചിതറി. കരയാൻ പോലുമാവാതെ കബനി തലവെട്ടിച്ചു. ഒന്നു ചുമച്ചിട്ട് സത്യവാൻ ശങ്കരൻകുട്ടി തറയിലേക്ക് മുട്ടുകുത്തി വീണു. പിന്നെ മുഖം കുത്തി ശരീരം നിശ്ചലമായി. നടുങ്ങിനില്ക്കുകയായിരുന്നു ഇസ്ര.
കൊലയാളി അംബാസഡർ കാറിലേക്കു പാഞ്ഞുകയറുന്നതു കണ്ടു.
‘യു… ഡെവിൾ…’ ഇസ്ര റിവോൾവർ വലിച്ചെടുത്തതും നിറയൊഴിച്ചതും ഒന്നിച്ചായിരുന്നു.
ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിലിന്റെ ഏറ്റവും പുതിയ നോവൽ.