Description
ഭക്ഷണവും വസ്ത്രവും പോലെ നമുക്കാവശ്യം പാര്‍പ്പിടം. സ്വന്തം വീട്ടില്‍, നിറഞ്ഞ ഐശ്വര്യവും തികഞ്ഞ സന്തോഷവും ആഗ്രഹിക്കുന്നവര്‍ വീടുകെട്ടുമ്പോള്‍ സ്ഥാനം, കണക്ക്, മുഹൂര്‍ത്തം ഇവ നോക്കേണ്ടതാണ്. പല പ്രാചീനശില്പശാസ്്ത്രഗ്രന്ഥങ്ങളിലും സംസ്‌കൃതശ്ലോകങ്ങളാണുള്ളത്. കാണാതെ പഠിച്ചാലും അതു മനസ്സിലാകണമെന്നില്ല. അതിനായി ഭാഷാശ്ലോകങ്ങളും അര്‍ത്ഥവും ചേര്‍ത്ത് രചിക്കപ്പെട്ട ആദ്യത്തെ തച്ചുശാസ്ത്രഗ്രന്ഥം- തണ്ണീര്‍മുക്കം വാസു ആചാരിയുടെ പാര്‍പ്പിടം.
25 പ്ലാനുകളോടുകൂടിയത്. ഗൃഹനിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുന്ന രഹസ്യവശങ്ങള്‍ മറഞ്ഞിരുന്നതും ‘മയ’സിദ്ധാന്തവും സംയോജിപ്പിച്ചും ഏവര്‍ക്കും നിഷ്പ്രയാസം വായിച്ചറിയത്തക്കവിധം ഒന്നാം ഭാഗവും. ഗൃഹാരംഭമുഹൂര്‍ത്തം നിര്‍ണ്ണയിക്കുന്നതിന് പര്യാപ്തമായ രണ്ടാംഭാഗവും, കുതിരമുഖാകൃതികളില്‍ ശാസ്ത്രീയമായി തയ്യാര്‍ ചെയ്ത 25 പ്ലാനും അതിന്റെ കണക്കും ചേര്‍ന്ന മൂന്നാം ഭാഗവും അടങ്ങിയത്.
വീടു പണിയുന്നവര്‍ക്കും പണിയിക്കുന്നവര്‍ക്കും ഒരുത്തമ റഫറന്‍സ് ബുക്ക്.
Reviews
There are no reviews yet.