Description
ഹമീദ് ചേന്നമംഗലൂർ
സമീപകാലത്ത് സാർവദേശീയതലത്തിൽ ഏറെ ചർച്ചയ്ക്കു വിധേയമായ വസ്ത്രധാരണ രീതിയാണ് പർദ. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ മാത്രമല്ല, ഇന്ത്യയടക്കമുള്ള പൗരസ്ത്യ മുസ്ലിം ന്യൂനപക്ഷരാഷ്ട്രങ്ങളിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും അമേരിക്കയിലുമെല്ലാം കഴിഞ്ഞ രണ്ടു ദശകങ്ങളായി പർദ ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. സ്ത്രീയെ ലൈംഗികോപകരണം മാത്രമായി കാണുന്ന ഉപഭോഗസംസ്കാരത്തിനെതിരെയുള്ള ആയുധമാണ് പർദയെന്ന് ചിലർ വാദിക്കുന്നു. അടിച്ചമർത്തലിന്റെ ചിഹ്നമായും ആത്മീയമായ കീഴടങ്ങലായും ചിലർ പർദയെ കാണുന്നു.
പർദയ്ക്കു പിന്നിലെ സാമൂഹികാന്തരീക്ഷവും രാഷ്ടീയവും വിശകലനം ചെയ്യുന്ന കൃതി.