Description
ഓഷോ
എല്ലാ ചോദ്യങ്ങളിലും വെച്ച് ഏറ്റവും സുപ്രധാനമായ ചോദ്യം ഇതാണ്: എന്താണ് യഥാർത്ഥ സുഖം? അത് നമുക്ക് നേടാൻ കഴിയുമോ? യഥാർത്ഥ സുഖം തീരെ നേടിയെടുക്കാൻ പറ്റുമോ? അഥവാ ഇതൊക്കെ നൈമിഷികമാണോ? ജീവിതം ഒരു സ്വപ്നം മാത്രമാണോ? അല്ലെങ്കിൽ അതിൽ ഗണ്യമായ വല്ലതും ഉണ്ടോ? ജീവിതം ജനനത്തോടെ തുടങ്ങുന്നുവോ? മരണത്തോടെ അവസാനിക്കുന്നുവോ? അല്ലെങ്കിൽ ജനനത്തെയും മരണത്തെയും അതിവർത്തിക്കുന്ന വല്ലതും ഉണ്ടോ? കാരണം സനാതനമായ ഒന്നില്ലാതെ യഥാർത്ഥ സുഖത്തിനു സാധ്യതയില്ല…