Description
വിഷ്ണുശർമ
പുനരാഖ്യാനം: കെ. രാധാകൃഷ്‌ണൻ
ലോകം മുഴുവൻ എക്കാലത്തും പ്രചരിച്ചുകൊണ്ടിരിക്കുന്ന പഞ്ചതന്ത്രം കഥകൾ. മഹിളാരോപ്യം എന്ന രാജ്യത്തെ രാജാവായ അമരശക്തിയുടെ മണ്ടന്മാരും ദുർബുദ്ധികളും അഹങ്കാരികളുമായ മൂന്നു പുത്രന്മാരെ ബുദ്ധിയും നീതിനിഷ്ഠയും സാമർഥ്യവും ഉള്ളവരാക്കാൻ വിഷ്ണുശർമ എന്ന ആചാര്യബ്രാഹ്മണൻ രചിച്ച അദ്ഭുതകഥകളാണ് അഞ്ചു തന്ത്രങ്ങളിലായി പറയുന്നത്.
കുട്ടികൾക്ക് എന്നും പ്രിയങ്കരമായ ക്ലാസിക് കൃതിയുടെ മാതൃഭൂമി പതിപ്പ്.