Description
സന്തോഷ് കുമാർ. എ. വി
അനുരാഗവും വിരഹവും സ്വപ്നവും യാഥാർഥ്യവും സ്നേഹവും കോപവും പരസ്പരം കെട്ടുപിണയുന്ന അപൂർവ്വമായ
അനുഭവയാഥാർഥ്യമാണ് ഈ കഥകളിൽ നിറയുന്നത്. പുതിയകാലത്തിന്റെ ഹ്യദയത്തുടിപ്പുകൾ ചേതോഹരമായി ആവിഷ്കരിക്കുന്ന കൃതി.
പ്രണയത്തിനു പുതിയൊരു നിർവ്വചനം നൽകുകയാണ് ‘പൾമീറ’. ആരോഗ്യമില്ലാത്ത മനസ്സിലെ കാമം ഗ്രീഷ്മകാലത്തെ മിന്നൽ പോലെയാണ്. മഴയില്ലാത്ത ഓരോ മിന്നലും അപകടകാരിയാണ്. വേശ്യാലയകവാടത്തിലെ ചുമരെഴുത്താണിത്. പൾമീറ കൊണ്ടുവന്ന കെറ്റാലൻ പൈതൃകക്കോപ്പയിലെ ബ്ലൂവേറ വിസ്കിയിൽ നൃത്തമാടുന്ന മഞ്ഞുകട്ടകൾ തീർത്ത മഴവില്ലിനു പ്രണയമെന്ന എട്ടാമത്തെ നിറമുണ്ടായിരുന്നു. കഥയിലെ മഡോൾക്കിനിയുടെ വിളക്ക് പോലെ, എണ്ണയില്ലാതെ നിറഞ്ഞ വെളിച്ചം തരുന്ന ചില്ലറയിൽ സൂക്ഷിക്കുന്ന തിരിവിളക്ക് പോലെ, വിചിത്ര മായ അനുരാഗത്തിന്റേയും കാത്തിരിപ്പിന്റേയും മനോഹരമായ കഥയാണ് ‘പൾമീറ’.
അവതാരികയിൽ : കെ.വി.മോഹൻകുമാർ
Reviews
There are no reviews yet.