Description
രഘുനാഥ് പലേരി
നർമ്മങ്ങൾ കൊണ്ട് ജീവിതത്തെ കോറിയിട്ട് അനുവാചകനെയും പ്രേക്ഷകനെയും ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിലപ്പോൾ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന കഥകളും സിനിമകളും മലയാളികൾക്ക് ഏറെ സമ്മാനിച്ച രഘുനാഥ് പലേരിയുടെ പുറംകാഴ്ചകളിലേക്കുള്ള ചെറു നിരീ ക്ഷണങ്ങളാണ് പലേരി പുരാണം. ഒരു ചെറിയ ജീവിതം കൊണ്ട് സാഹിത്യത്തിലും സിനിമയിലും അധ്യാപനത്തിലും വലിയ സഞ്ചാരങ്ങൾ നടത്തിയ രഘുനാഥ് പലേരി ഓരോ വഴികളിലും കണ്ടുമുട്ടിയതും താൻ സൂക്ഷ്മമായി കണ്ടെടുത്തതുമായ വിശേഷങ്ങൾ ഒരു പ്രിയ സുഹൃത്തിനെ പോലെ നമ്മോട് ഇവിടെ പങ്കുവെയ്ക്കുകയാണ്.