Description
ദയാരഹിതമായ യാഥാര്‍ത്ഥ്യബോധം കാല്‍പനികമായ ആദര്‍ശവല്‍ക്കരണങ്ങളില്‍നിന്നും അതിഭാവുകത്വങ്ങളില്‍ നിന്നും പത്മരാജന്റെ കലയെ രക്ഷിച്ചു പോന്നു. മനുഷ്യനെ അവന്റെ ആന്തരികമായ നഗ്നതയില്‍ പരിവേഷങ്ങളൊന്നുമില്ലാതെ അദ്ദേഹം കണ്ടുമുട്ടി. കാമത്തിന്റെയും പകയുടെയും അലപത്തത്തിന്റെയും തീവ്രമുഹൂര്‍ത്തങ്ങളില്‍ വെച്ച് അദ്ദേഹം മനുഷ്യജീവിയെ കയ്യോടെ പിടികൂടി. അതിനാല്‍ അദ്ദേഹം സൃഷ്ടിച്ച കലാപ്രപഞ്ചത്തിന്റെ യാഥാര്‍ത്ഥ്യപ്രതീതിക്ക് അസാധാണമായ ആധികാരിക കൈവരുന്നു.
സാഹിതയത്തെ ചലച്ചിത്രത്തിന്റെ ദൃശ്യഘടനാ വിത്യാസംകൊണ്ടും, ചലച്ചിത്രത്തെ സാഹിത്യത്തിന്റെ ഭാവഘടനാ വിത്യാസം കൊണ്ടും, ചലച്ചിത്രത്തെ സാഹിത്യപ്രപഞ്ചത്തിന്റെ ദൃശ്യസാദ്ധ്യതകള്‍ തന്നെയാണ് അദ്ദേഹത്തെ തിരക്കഥയിലേക്കും ചലച്ചിത്രസംവിധാനത്തിലേക്കും നയിച്ചത് എന്നു വ്യക്തം. അനിതയുടെ ദീര്‍ഘകാല പ്രയത്‌നഫലമാണ് ഈ ഗ്രന്ഥം. പത്മരാജന്റെ കഥാപ്രപഞ്ചത്തെ സമഗ്രമായി ദീര്‍ഘകാല പ്രയത്‌നഫലമണ് ഈ ഗ്രന്ഥം. പത്മരാജന്റെ കഥാപ്രപഞ്ചത്തെ സമഗ്രമായി അപഗ്രഥിക്കുന്ന ഈ പഠനം നമ്മുടെ കാലഘട്ടത്തിലെ പ്രമുഖനായ ഒരു കലാകാരന്റെ സിദ്ധിയുടേയും സാധനയുടേയും ബലതന്ത്രങ്ങളെ വെളിപ്പെടുത്തും എന്നു ഞാന്‍ വിചാരിക്കുന്നു.
– ബാലചന്ദ്രന്‍ ചുള്ളിക്കാട്
Reviews
There are no reviews yet.