Description
കടുത്ത ആരാധികയായിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ പ്രശസ്തനായ കവിയുടെ പ്രണയച്ചതികൊണ്ട് ഓരോ വരിയും ചുട്ടുപൊള്ളുന്ന പാടുന്ന പിശാച്, മലയാളത്തിന്റെ എക്കാലത്തെയും മഹാപ്രതിഭകളിലൊരാളായ ജോണ്‍ എബ്രഹാമിന്റെ ജീവിതവും ദുരൂഹമായ മരണവും വിഷയമാകുന്ന ജോണ്‍കഥയിലെ വെള്ളില്‍പ്പറവ, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ചെല്ലപ്പനെന്ന കരുത്തുറ്റ കഥാപാത്രമായി വേഷംപകര്‍ന്ന സത്യന്‍ ഷൂട്ടിങ്ങിനിടയില്‍ ചവിട്ടിനിന്ന അടയാളക്കടലാസുകഷ്ണം എടുത്തു സൂക്ഷിച്ച, ആ മഹാനടന്റെ ആരാധകനായ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ രൂപംകൊള്ളുന്ന മഹാനടനം എന്നീ കഥകളുള്‍പ്പെടെ നരജന്മസന്ധ്യ, തകഴിയും ഞാനും, ഹൃദയതാരകം, നാടകാന്തം ജീവിതം, നന്ദി തിരുവോണമേ നന്ദി… തുടങ്ങി പതിനാലു കഥകള്‍.
എഴുത്തിന്റെ അമ്പതാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന വി.ആര്‍. സുധീഷിന്റെ കഥാസമാഹാരം.