Description
പോണ്‍ അഡിക്റ്റായ സഹോദരന്‍. മദ്യത്തില്‍ അഭയം തേടുന്ന അച്ഛന്‍. ഡേറ്റിങ്ങിന് ക്ഷണിക്കുന്ന കസിന്‍ ബ്രദര്‍. ഫ്‌ളര്‍ട്ടേഷ്യസ് നോട്ടമുള്ള സഹപാഠി. ഇവര്‍ക്കിടയില്‍ അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയില്‍ ദിവ എന്ന പെണ്‍കുട്ടി.
കുടുംബബന്ധങ്ങള്‍ക്കാധാരമായ അതിര്‍വരമ്പുകള്‍ക്കും സദാചാരബോദ്ധ്യങ്ങള്‍ക്കും നേരേ ചോദ്യചിഹ്നമുയര്‍ത്തുന്ന നോവല്‍.