Description
വടക്കേ അമേരിക്കയിലെ കാന്‍സാസ് പ്രദേശത്തുണ്ടായ
ചുഴലിക്കാറ്റില്‍പ്പെട്ട് ഡൊറോത്തി എന്ന പെണ്‍കുട്ടിയും
കൂട്ടുകാരനായ ടോട്ടോ എന്ന നായക്കുട്ടിയും സഹിതം
അവരുടെ വീട് പറന്നുപോയി. അവര്‍ എത്തിച്ചേര്‍ന്നത്
ഓസ് എന്ന മഹാമാന്ത്രികന്റെ നാട്ടിലാണ്. അവിടെ
വിചിത്രവേഷധാരികളായ കുറെ ചെറിയ മനുഷ്യരെ അവര്‍ കണ്ടു. മടങ്ങിപ്പോകാനുള്ള വഴി ചോദിച്ച ഡൊറോത്തിയെ അവര്‍ മരതകനഗരത്തിലേക്ക് പറഞ്ഞയച്ചു. ഡൊറോത്തിയും ടോട്ടോയും യാത്രതുടര്‍ന്നു. ഒടുവില്‍ അവര്‍ മാന്ത്രികനെ കണ്ട് സഹായം ചോദിച്ചു. പടിഞ്ഞാറുദേശത്തെ ദുഷ്ടയായ
മന്ത്രവാദിനിയെ നശിപ്പിച്ചാല്‍ ഡൊറോത്തിയെ വീട്ടിലെത്താന്‍ സഹായിക്കാമെന്ന് മാന്ത്രികന്‍ പറഞ്ഞു. അനേകം
സംഭവങ്ങള്‍ക്കൊടുവില്‍ അവളും ടോട്ടോയും തിരികെ
വീട്ടിലെത്തുന്നു.
സ്വയംപര്യാപ്തത, യാത്ര, സൗഹൃദം എന്നിങ്ങനെ വിവിധ
പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ക്ലാസിക് കൃതിയുടെ
പുനരാഖ്യാനം.