Description
മനുഷ്യന്റെ അസ്തിത്വത്തിന്റെ ആത്യന്തിക രഹസ്യങ്ങളുടെ ആഴ്ന്നിറങ്ങുന്നതും അവിസ്മരണീയവുമായ ഒരു അവലോകനവും, നമ്മുടെ കാലഘട്ടത്തിലെ മഹാന്മാരായ ആത്മീയ ആചാര്യന്മാരില് ഒരാളുടെ അത്യാധികം കൗതുകകരമായ ഒരു ചിത്രീകരണവും ആയിത്തീരുന്നു ഏറെ വാഴ്ത്തപ്പെട്ട ഈ ആത്മകഥ. വശ്യമായ ആര്‍ജവവും നിഷ്കപടതയും, വാക്ചാതുരിയും, ഫലിതവും കൊണ്ട്, ആവേശം പകരുന്ന തന്റെ ജീവിതത്തിന്റ ചരിത്രം യോഗാനന്ദന് വര്‍ണിക്കുന്നു. തന്റെ ശ്രദ്ധേയമായ കുട്ടിക്കാലത്തെ അനുഭവങ്ങള്‍, പ്രബുദ്ധനായ ഒരു ഗുരുവിനെ തേടിനടക്കലിനിടയില് കണ്ടു മുട്ടിയ നിരവധി പുണ്യപുരുഷരും സാധുക്കളുമായുള്ള സമാഗമങ്ങള്‍, ഈശ്വര സാക്ഷാത്കാരം നേടിയ ഗുരുവിന്റെ ആശ്രമത്തിലെ പത്തുകൊല്ലത്തെ പരിശീലനം, ലോകത്താകമാനമുള്ള സത്യാന്വേഷികള്‍ക്ക് ആത്മീയാചാര്യനെന്ന നിലയില്‍ ജീവിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്ത അനേകവര്‍ഷങ്ങള്‍, എന്നിവയുടെ അനുഭവങ്ങള്‍ ആണ് ഇതില്‍. രമണമഹര്‍ഷി, ആനന്ദമയീ മാ, ശ്രീരാമകൃഷ്ണപരമഹംസന്റെ ദിവ്യശിഷ്യനായ മാസ്റ്റര്‍ മഹാശയന്, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ജഗദീശചന്ദ്രബോസ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളും രേഖപ്പെടുത്തിയിരിക്കുന്നു.
പ്രൗഢഗംഭീരവും ഉല്‍കൃഷ്ടവുമായ ഈ ഗ്രന്ഥം ഇരുപത്തിയാറ് ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു കഴിഞ്ഞിരിക്കുന്നു. കലാശാലകളിലും, സര്‍വകലാശാലകളിലും, പാഠപുസ്തകവും പ്രമാണഗ്രന്ഥവുമായി ഇത് പരക്കെ ഉപയോഗിക്കപ്പെടുന്നു. ഒരു ജീവിതകാലത്ത് വായിക്കാന്‍ കഴിഞ്ഞ ഏറ്റവും ആകര്‍ഷകമായ ഗ്രന്ഥമായി ഒരു യോഗിയുടെ ആത്മകഥയെ ആയിരക്കണക്കിനു വായനക്കാര്‍ പ്രഖ്യാപിക്കുന്നു.
യോഗശാസ്ത്രത്തില്‍ ഇത്തരമൊരു അവതരണം ഇംഗ്ലീഷിലോ മറ്റേതെങ്കിലും യൂറോപ്യന്‍ ഭാഷയിലോ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല- കൊളംബിയ യൂണിവേഴ്സിറ്റി പ്രെസ്, യുഎസ്.എ.
ഈ പുണ്യാത്മാവിന്റെ ആത്മകഥ അതീവഹൃദ്യമായ വായന കാഴ്ച വെയ്ക്കുന്നു- ടൈംസ് ഓഫ് ഇന്ത്യ.
പരമഹംസ യോഗാനന്ദന്റെ ആത്മീയ പൈതൃകം.
പുതിയ പതിപ്പ്.
Reviews
There are no reviews yet.