Description
കൂടുതല്‍ ഫലപ്രദമായി സാഹചര്യങ്ങളെ നേരിടുവാനും പരസ്പരം ബന്ധപ്പെട്ടു ജീവിക്കുവാനും പ്രകൃതി മനുഷ്യന് നല്‍കിയി വരദാനമാണ് വികാരങ്ങള്‍!
എന്നാല്‍… ഒരു നിമിഷത്തിന്റെ വൈകാരിക തീവ്രതയില്‍ – സ്വയം ഹോമിക്കുന്നു ചിലര്‍… മറ്റുള്ളവരുടെ ജീവനെടുക്കുന്നു വേറെ ചിലര്‍. ചിലര്‍ സ്‌നേഹബന്ധങ്ങള്‍ തകര്‍ത്തെറിയുന്നു.
ജീവിതം കദനക്കടലാക്കുന്നു… അനിയന്ത്രിത വൈകാരികത ജീവിതവിജയം
നഷ്ടമാക്കുന്നു… സ്വന്തം ബുദ്ധിശക്തിയുടെ പോലും പ്രയോജനം ലഭിക്കാതാക്കുന്നു…
നാം വെറും വികാരജീവികളാണോ?… നമ്മുടെ കാര്യകാരണ ചിന്താശക്തിക്ക് എന്തു പറ്റി?. വികാരങ്ങള്‍ നമ്മെ ഭരിക്കാതെ, നമുക്ക് വികാരങ്ങളെ ഭരിക്കാനാകുമോ?.. വികാരങ്ങളെ നമ്മുടെ നന്‍മയ്ക്കായി മാറ്റാനാകുമോ?…
ഒരു വൈകാരിക പുനര്‍ജനനം നമുക്ക് സാധ്യമാണ്.
Reviews
There are no reviews yet.