Description
ഞാനെന്ന തോണി ഏതു ദിശയിലേക്കു നീങ്ങണമെന്ന് തീരുമാനിച്ചുകൊണ്ടിരുന്നത് കടല്‍ക്കാറ്റാണ്. തോണി മറിയാതെ സൂക്ഷിക്കല്‍ മാത്രമായിരുന്നു തോണിക്കാരന്‍ കൂടിയായ എന്റെ പണി. ആ പണി വളരെ അനായാസമായി ഞാന്‍ ചെയ്തുകൊണ്ടിരുന്നു. എത്ര പകലുകളും രാത്രികളും കടലില്‍ അലഞ്ഞുതിരിഞ്ഞെന്നറിയില്ല. കണ്ണെത്താത്ത കടല്‍ എന്നു പറയുന്നത് എത്രമേല്‍ ഹൃദയഭേദകമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് എന്നെപ്പോലെ മനസ്സിലാക്കിയവര്‍ അധികമൊന്നുമുണ്ടാവില്ല…
അടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘കളിയെഴുത്ത്’ എന്ന കഥയുള്‍പ്പെടെ പൂവന്‍കോഴി, ശ്വാസഗതി, കാലന്‍ വരുന്ന വഴി, മറ്റൊരു ലോകത്തെ കഥപറച്ചിലുകാര്‍, ലവര്‍മുക്ക്, കൂളിപാതാളം, ശത്രുമിത്രം, ഒരു തോണിയുടെ ആത്മകഥയില്‍നിന്ന് എന്നിങ്ങനെ ഒന്‍പതു കഥകള്‍.
എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം
Reviews
There are no reviews yet.