Description
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കല്‍ ഇവര്‍. ജീവിതമാകുന്ന മഹാനാടകത്തില്‍ ഇവരിലോരോരുത്തരും തങ്ങളുടെതായ ഭാഗം അഭിനയിച്ച് അന്തരര്ധാനം ചെയ്തു. ശവക്കുഴിയില്‍, പട്ടടയില്‍ അല്ലെങ്കില്‍ വെറും മണ്ണില്‍ ഇവര്‍ മാഞ്ഞുപോയി. ചരിത്രത്തില്‍ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങള്‍ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകള് പഴയ കാല്പാടുകളെ മായ്ക്കുന്നു. ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്നുപോകുന്നു.