Description
കെ. കുഞ്ഞിരാമക്കുറുപ്പിന്റെ ജന്മശതാബ്ദിയുടെ ധന്യതയിലാണ് അദ്ദേഹത്തിന്റെ അനുയായികളും ആരാധകരും. ആരായിരുന്നു കുഞ്ഞിരാമക്കുറുപ്പ് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരമില്ല. അദ്ദേഹം പലതുമായിരുന്നു; വളരെ ചെറിയ പ്രായത്തില്‍ത്തന്നെ കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഒരിക്കലും
മായാത്തവണ്ണം പേരു കുറിച്ച ധീരനായ പോരാളി, മഹാത്മജിയെ നെഞ്ചേറ്റിയ കറകളഞ്ഞ ഗാന്ധിയന്‍, ലക്ഷ്യബോധവും കര്‍മധീരതയും കാത്തുസൂക്ഷിച്ച സോഷ്യലിസ്റ്റ് നേതാവ്, അധ്യാപകപ്രസ്ഥാനത്തിനു ശക്തമായ അടിത്തറ പാകുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മാതൃകാധ്യാപകന്‍, സത്യവും
നിര്‍ഭയത്വവും സ്വാതന്ത്ര്യബോധവും അക്ഷരങ്ങളില്‍ ആവാഹിച്ച പത്രപ്രവര്‍ത്തകന്‍, എല്ലാറ്റിനുമുപരി ഒരു മനുഷ്യസ്‌നേഹി…
സാധാരണക്കാരുടെ ഉറ്റമിത്രം- അങ്ങനെയങ്ങനെ നീളുന്നു എനിക്കടുത്തറിയാന്‍ അവസരം ലഭിച്ച, മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും സഹപ്രവര്‍ത്തകനുമായ കുഞ്ഞിരാമക്കുറുപ്പ്.
– എം.പി. വീരേന്ദ്രകുമാര്‍
കേരള രാഷ്ട്രീയത്തിലെ ആദര്‍ശത്തിന്റെ പ്രകാശഗോപുരമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിന്റെ സത്യസന്ധവും അനുഭവതീക്ഷ്ണവുമായ ആത്മകഥ.




Reviews
There are no reviews yet.