Description
സുനിൽ പരമേശ്വരൻ
കാതിൽ കർണ്ണയക്ഷി ഓതി തരുന്ന മന്ത്രങ്ങളും. മനസ്സിൽ താന്ത്രികമായി കിട്ടിയ കരുത്തും. ഗുരുകാർന്നോന്മാരുടെ അനുഗ്രഹവുമായി പ്രേതഭൂമി കളിലേക്ക് ചെന്നു കയറുമ്പോൾ… നിഗൂഢ രഹസ്യങ്ങൾ തേടി ചെല്ലുന്ന അന്വേഷകനെ ഭയന്നൊളിക്കാതെ… ആക്രമണ ക്രൗര്യത്തോടെ ആതിഥേയമായി നേരിട്ടും പിന്നെ കണ്ണുകെട്ടി വഴി തെറ്റിച്ചും… ഒടുവിൽ വശീകരിച്ച് ശരീരത്തിലേക്ക് കുടിയേറാനും
പ്രേതരൂപം പൂണ്ട ആത്മാക്കൾ ഒരുങ്ങും. പക്ഷേ, വന്നു കയറി ആൾ തോറ്റു മടങ്ങില്ലെന്ന് കാണുമ്പോൾ മന്ത്രത്തിനും താന്ത്രികതയ്ക്കും മുന്നിൽ ഇരുട്ടു തളം കെട്ടിയ ആ കറുത്തവാവ് നാളിൽ ഒടുവിൽ
പ്രേതാത്മാക്കൾ ആർത്തലച്ചു വീഴും… പിന്നെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളുകൾ ഒന്നൊന്നായി അഴിയുകയായി…
Reviews
There are no reviews yet.