Description
സംഗീതത്തിന്റെ സാന്ദ്രമായ ഭാവത്തോടെ സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതിൽ തുറക്കുമ്പോൾ വെളിപ്പെടുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുർഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകൾ. ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം പ്രകൃതിയുടെ പച്ചപ്പുകളിലൂടെയാകണമെന്ന് ഈ കഥകൾ നമ്മോടു ഉച്ചത്തിൽ പറയുന്നു.
സ്ത്രീകളുടെ ഓരോ യാത്രയും ദുർഘടവും അസന്തുലിതവുമായ ഭൂപ്രകൃതിയിലൂടെയാണ്. ആത്മാവിലേക്കുള്ള തിരിവെളിച്ചംപോലെ ഈ ഭാഷാമന്ത്രം വിപരീതവഴികൾ നമുക്കു തുറന്നുതരുന്നു. വ്യവസ്ഥാപിതമായ ഒരു സൗന്ദര്യബോധ ത്തിന്റെയും രുചിയുടെയും ഗന്ധത്തിന്റെയും അടിമയാകാതെ വ്യത്യസ്ത രുചിക്കൂട്ടുകൾ സൃഷ്ടിച്ചുകൊണ്ട് ഈ കഥകൾ പുതിയ കാലത്തെ അടയാളപ്പെടുത്തുന്നു.
സാറാ ജോസഫിന്റെ ഏറ്റവും പുതിയ കഥാസമാഹാരം