Description
സുനിൽ പരമേശ്വരൻ
ഈ ആത്മകഥയുടെ തലക്കെട്ട് തന്നെ എന്നെ വല്ലാതെ അലോസരപ്പെടുത്തി. സന്യാസിമാരേയും സ്വാമിമാരേയുമൊക്കെ കടുത്ത ആശങ്കയോടെ നോക്കിക്കാണാനാണല്ലോ ഈ കാലഘട്ടം നമ്മളെ പഠിപ്പിക്കുന്നത്. എങ്കിലും സുനിൽ പരമേശ്വരൻ എന്ന കാന്തല്ലൂർ സ്വാമിയെ വളരെ അടുത്തു നിന്നും കാണാവുന്നത്ര അകലെനിന്നും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. പ്രവൃത്തിയിലും സമീപനത്തിലും കാപട്യത്തിന്റെ ഒരു ലാഞ്ചനപോലും എന്റെ കണ്ണിൽ പെട്ടിട്ടില്ല. പിന്നെന്തിനായിരുന്നു സ്വന്തം അനുഭവങ്ങൾക്ക് ഇങ്ങനെയൊരു പേര്? ഒരർത്ഥത്തിൽ, വേണമെങ്കിൽ ഉചിതമെന്ന് സമർത്ഥിക്കാം. സന്യാസവൃത്തിയിലേക്കുള്ള ഒരു സ്വാഭാവിക പരിണാമമായിരുന്നില്ല ഇദ്ദേഹത്തിന്റേത്.
നെടുമുടി വേണു
Reviews
There are no reviews yet.