Description
ജ്ഞാനപീഠപുരസ്കാരവും (1980) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1973) ലഭിച്ച കൃതി.
അതിരാണിപ്പാടം- സത്യവും ധര്‍മ്മവും ജീവിത ശാസ്ത്രമാക്കിയ കൃഷ്ണന്‍മാസ്റ്റര്‍. തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വര്‍ത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്ത കുഞ്ഞിക്കേളുമേലാന്‍, കോരന് ബട്ളര്‍, കുളൂസ് പറങ്ങോടന്, പെരിക്കാലന്‍ അയ്യപ്പന്, ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടര്‍, മീശക്കണാരന്‍, കൂനന്‍വേലു, ഞണ്ടുഗോവിന്ദന്‍, തടിച്ചി കുങ്കിച്ചിയമ്മ, വെള്ളക്കൂറ കുഞ്ഞിരാമന്, കുടക്കാല് ബാലന്- ഇവരെല്ലാം അതിരാണിപ്പാടത്തെ വെള്ളവും വളവുമുള്ക്കൊണ്ട്, ആ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവുമേറ്റ് വളര്‍ന്ന മനുഷ്യരാണ്. ശ്രീധരനും അവരിലൊരാള്‍തന്നെ. ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകള്‍ പൊറ്റെക്കാട്ടിന്റെ ആത്മകഥാപരമായ ഈ നോവലില്‍ വശ്യസുന്ദരമായി ഇതള്‍ വിരിഞ്ഞുനില്ക്കുന്നു.