Description
”ഒരെഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ അയാളുടെ അനുഭവസമ്പത്ത് വളരെ വലിയ ഒരു പങ്കുവഹിക്കുന്നുണ്ട് എന്നത് നിര്‍വിവാദമാണ്. ജീവിതം അനുഭവങ്ങളുടെ സഞ്ചയം മാത്രമാണല്ലോ. എഴുത്തുകാരനാണെങ്കില്‍ ജീവിതത്തിന്റെ ഗാതാവ് മാത്രമല്ല വ്യാഖ്യാതാവ് കൂടിയാണ്. അങ്ങനെയുള്ള എഴുത്തുകാരന് അനുഭവങ്ങള്‍ ഏറ്റവും വലിയ കൈമുതലാകുന്നതില്‍ അത്ഭുതപ്പെടാനില്ല. വൈക്കം മുഹമ്മദ് ബഷീറാണെങ്കില്‍ മലയാളത്തില്‍ ഇന്നോളമുള്ള കഥാകൃത്തുക്കളില്‍ വച്ച് ഏറ്റവും വലിയ അനുഭവസമ്പന്നനുമാണ്.”
ടി.പത്മനാഭന്‍
Reviews
There are no reviews yet.