Description
കാക്കനാടൻ
”മലബാർ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ദാർശനികമാനങ്ങളുള്ള ഒരു നോവലാണ് ഒറോത. അവിശ്വസനീയമായ ആവിർഭാവത്തിന്റെയും ദുരൂഹമായ ഒരു തിരോധാനത്തിന്റെയും ഇടവേളകളിൽ രചിക്കപ്പെട്ട ഒരധ്യായമാണ് മനുഷ്യജന്മമെന്ന് ഒറോതയുടെ കഥ സാക്ഷ്യപ്പെടുത്തുന്നു. തനിക്കാരുമില്ല എന്നും താനാരുമല്ല എന്നുമുള്ള തിരിച്ചറിവിൽ നിന്നു പിടഞ്ഞുയർന്ന് സ്വന്തം അസ്തിത്വം സ്ഥാപിക്കാനുള്ള യത്നമായിരുന്നു ഒറോത നയിച്ചത്. മനുഷ്യജന്മത്തെയും കർമ്മത്തെയും ഇതിലധികം തികവോടെ മലയാളത്തിലാരും വ്യാഖ്യാനിച്ചതായി അറിവില്ല.”
ഡോ.കെ.വി.തോമസിന്റെ പഠനത്തിൽനിന്ന്.