Description
ജമാല്‍ കൊച്ചങ്ങാടി
ഈ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവചരിത്രം ജീവനുള്ള ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നു. എത്രയെത്ര എഴുത്തുകാര്‍, ബുദ്ധിജീവികള്‍, അഭിനേതാക്കള്‍, ഗായകര്‍, കലാകാരന്മാര്, സഹൃദയര്‍… ആറു പതിറ്റാണ്ടായി സാംസ്കാരിക മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഓര്‍മ്മകളുടെ ഭൂപടം നിവര്ത്തുമ്പോള് അവരുടെയെല്ലാം ജീവിതത്തിലെ അറിയപ്പെടാത്ത ദൃശ്യങ്ങളാണ് മനസ്സിലേക്ക് കടന്നുവരുന്നത്. എല്ലാവരും അറിയുന്ന മമ്മൂട്ടി മുതല്‍ ആരും അറിയാത്ത മമ്മ വരെ ഇക്കൂട്ടത്തിലുണ്ട്.