Description
സ്വപ്നം കാണാന്‍ കഴിയാത്ത ജന്മങ്ങളുണ്ടെന്ന് നാമറിയുന്നത് അത് നഷ്ടമായവരെക്കുറിച്ചറിയുമ്പോഴാണ്. വയനാട്ടിലെ ആദിവാസികളുടെ വ്യഥകളും ആറിത്തണുത്ത സ്വപ്നങ്ങളും നേരില്‍ക്കണ്ട ഡോക്ടര്‍ സലില ഹൃദയസ്പര്‍ശിയായി എഴുതിയ നോവല്‍. ഇതിലെ കഥാപാത്രങ്ങളായ വെളുക്കനും കരിഞ്ചിയും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. പട്ടണത്തില്‍നിന്ന് വയനാട്ടിലേക്ക് ഒരവധിക്കാലത്ത് വന്ന അമ്മുവിലൂടെയാണ് കഥ നീങ്ങുന്നത്. വയനാടിന്റെ പ്രകൃതിഭംഗിയും ആദിവാസികളുടെ നിഷ്കളങ്കതയും അനാവരണംചെയ്യുന്ന ഈ വായനാസുഖമുള്ള നോവല്‍ കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ടതാണെങ്കിലും വലിയവര്ക്കുള്ളതുകൂടിയാണ്.
Reviews
There are no reviews yet.