Description
അജിജേഷ് പച്ചാട്ട്
ഓര്‍മ്മയുടെ കഥപറച്ചിലുകള്‍. വാക്കുകള്‍ക്കുള്ളില്‍ നിറയെ ബാല്യകൗമാരത്തിന്റെ തേന്‍നെല്ലിക്കകള്‍. ഓര്‍മ്മയുടെ നൊട്ടി നുണയലാണ് ആര്‍ത്തവപ്പൂമെത്ത. മുറിപ്പാടുകളുടെ, തിരിച്ചറിവുകളുടെ, അനുഭൂതികളുടെ, ആഹ്ലാദങ്ങളുടെ പുസ്തകം. കൗതുകങ്ങളുടെ, തല്ലുകൊള്ളിത്തരങ്ങളുടെ, ചെറിയ വലിയ മഴവില്‍ക്കാഴ്ച്ചകളുടെ അടയാളപ്പെടുത്തലുകള്‍. കാലത്തിലേക്ക് മുങ്ങി കണ്ടെടുക്കുന്ന പവിഴക്കല്ലുകള്‍ പോലുള്ള രസകരമായ കഥകള്‍. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ജീവിതത്തിന്റെ ഒളിച്ചു കടത്തലുകളാണ് ഇതിലെ ഓരോ ഓര്‍മ്മയെഴുത്തുകളും.