Description
പ്രേത-മാന്ത്രിക നോവല്‍
സുനില്‍ പരമേശ്വരന്‍
ഏത് സൗന്ദര്യത്തിന്റെയും പിന്നില്‍ ജീര്‍ണ്ണതയുടെ ഗന്ധമുണ്ട്. ഭ്രമിക്കുന്നതെന്തും പിന്നീട് കാലത്തിന്റെ വിസ്മൃതിയിലാണ്ടുപോകും.
ജന്മജന്മാന്തരങ്ങള്‍ക്ക് അപ്പുറത്തുനിന്ന് കടന്നുവരുന്ന വിധികള്‍. കാലം കാത്തുസൂക്ഷിച്ച താളിയോലക്കെട്ടിലെ ജന്മസ്മരണകള്‍.
ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ കൊടുങ്കാറ്റിലും പേമാരിയിലും ജീര്‍ണ്ണിക്കാതെ കിടക്കുന്ന കരിങ്കല്‍ ചുമടുതാങ്ങികള്‍… മനുഷ്യന്റെ തലച്ചുമടുകള്‍ മാത്രമല്ല ജീവിതവും ഇറക്കിവെയ്ക്കാന്‍ പാകത്തില്‍ കൊല്ലവര്‍ഷവും ആണ്ടും കൊത്തിവെച്ച് പോയ ഒരു ചുമടുതാങ്ങിയില്‍ ജീവിതം സമര്‍പ്പിച്ച രാജകോകില എന്ന ദേവദാസിയുടെ ഹൃദയസ്പര്‍ശിയായ പ്രേതമാന്ത്രിക നോവല്‍ – സുനില്‍ പരമേശ്വരന്റെ വ്യത്യസ്തമായ ഏറ്റവും പുതിയ നോവല്‍.