Description
ആദികാവ്യത്തില്‍ വാല്മീകി പറഞ്ഞുവെച്ച മര്‍ത്ത്യകഥയെ ധര്‍മ്മധീരനായ രാമന്റെ ചാരെ ചേര്‍ന്നു നിന്നുകൊണ്ട് ആധുനികകാലത്തും എഴുത്തുകാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ നോവലില്‍ തന്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധര്‍മ്മം അധര്‍മ്മമാണെന്നു വിശ്വസിക്കുന്ന അംഗദന്റെ ഇരുളിനെയാചമിച്ചുകൊണ്ടുള്ള അശാന്തയാത്രകളാണ്. രാമയണത്തില്‍ സ്ത്രീയുടെ മൗനവ്യഥകള്‍ പുറത്തേക്കു വഴികാണാതെ ഉറവിടത്തില്‍തന്നെ അലിഞ്ഞുമരുന്നിടത്ത് അവരുടെ അമ്പുതറഞ്ഞരസനയായി അംഗദന് വരുന്നു. ധര്‍മ്മത്തിനുവേണ്ടി ധര്‍മ്മപത്നിയെ അഗ്നിപരീക്ഷയിലേക്കു നയിക്കുന്ന രാമന്റെ രാജധര്‍മ്മ മനുഷ്യഹൃദയത്തിന്റെ ധര്‍മ്മബോധത്തിനെതിരാണെന്ന് അംഗദന് കാണുന്നു. സമുദ്രത്തിനു നടവിലെ പാറയില്‍ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്പംപോലെ അംഗദന് കാണുന്നു. സമുദ്രത്തിനു നടുവിലെ പാറയില്‍ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്പംപോലെ അംഗദന ഈ നോവലില്‍ ഏകാന്തവിസ്മയമായി നിലകൊള്ളുന്നു. അംഗദന്റെ തപിച്ച വിരല്‍ തൊടുമ്പോള്‍ ആദികാവ്യത്തിന്റെ പരിചിതമായ താളം എങ്ങിനെ പിഴക്കുന്നുവെന്ന് ഈ നോവല്‍ വായിച്ചു മനസ്സിലാക്കാം. എഴുത്തച്ഛന്റെ മലയാളത്തില്‍ ഊര് കാവല്‍ ഒരു പുതുവഴിയാണ്.