Description
എം. മുകുന്ദൻ
നിരന്തരം മേൽവിലാസം മാറിക്കൊണ്ടിരുന്ന ശ്രീധരന് തന്റെ നാല്പത്തിയെട്ടാം വയസ്സിൽ ഭൂമിയിലെവിടെപ്പോയാലും മാറ്റമില്ലാത്ത ഒരു വിലാസമുണ്ടായി sreedhartp@hotmail.com. സൈബർ സ്പെയ്സിലെ മായികലോകത്തിലൂടെ അയാൾ പരിചയപ്പെടുന്നത് അഗ്നിയെ. ലോകത്തിന്റെ ഏതോ കോണിൽനിന്നും അയയ്ക്കുന്ന മെയിലുകളിൽക്കൂടി കേരളത്തിലെ കളരിമുറ്റത്തുനിന്നും പാശ്ചാത്യനൃത്തലോകത്തിന്റെ ഉന്നതികളിലേക്ക് നൃത്തച്ചുവടുകൾ വച്ചുകയറിയ അഗ്നിയുടെ കഥ ശ്രീധരനു മുന്നിലെത്തുന്നു.
വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ നവ്യാമായൊരു വായനാനുഭവം പകരുന്ന നോവൽ.