Description
അവർണ്ണജാതിയിൽ ജനിച്ച് സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽപ്പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലൻദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നത്. തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് സ്വന്തം ജീവിതം ഉത്തരമായി നൽകിയ ഒരു പെൺമനസ്സിലൂടെയുള്ള യാത്ര കൂടിയാണിത്… അടിച്ചമർത്തപ്പെട്ടവരുടെ പാഴ്മണ്ണിൽ നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് കാലത്തിനുമുകളിൽ എക്കാലവും ജ്വലിച്ചുനിൽക്കുന്ന ഫൂലൻദേവിയുടെ സാഹസികജീവിതത്തിന്റെ യഥാർഥ പകർത്തിയെഴുത്ത്…
പരിഭാഷ: കെ.എസ്. വിശ്വംഭരദാസ്