Description
വിജയത്തിന്റെ അമേരിക്കന്‍ അനുഭവങ്ങള്‍
ഇരു കൈകളുമില്ലാതെ ഒറ്റയ്ക്ക് വിമാനം പറത്തിയ ജസീക്ക കോക്‌സ്, കൂലിപ്പണിക്കാരിയില്‍ നിന്ന് അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സി.ഇ.ഒ. ആയ ജ്യോതിറെഡ്ഡി തുടങ്ങി ഒട്ടേറെ അമേരിക്കകാരുടെ ജീവിതവിജയത്തിന്റെകഥകള്‍ ഈ പുസ്തകം അനാവരണം ചെയ്യുന്നു. കാഴ്ചയും ഉള്‍ക്കാഴ്ചയും പകരുന്ന അമേരിക്കന്‍ യാത്രാവിവരണഗ്രന്ഥം.
മഞ്ഞുമലകളും ഹരിതതാഴ്‌വരകളും തടാകങ്ങളുമെല്ലാം നിറഞ്ഞ വിന്റര്‍ പാര്‍ക്ക്, ചരിത്രമുറങ്ങുന്ന റോക്കി മൗണ്ടനുകളും സ്വര്‍ണഖനികളും, മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന നയാഗ്ര, ആഢ്യത്വം കൈവിടാത്ത നഗരമായ ബോസ്റ്റന്‍, തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസി, അംബരചുംബികളുടെ നഗരിയായ ന്യൂയോര്‍ക്ക്, റെഡ് ഇന്ത്യന്‍സിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന കൊളറാഡോ സംസ്ഥാനം തുടങ്ങി അമേരിക്കയുടെ വൈവിധ്യമാര്‍ന്ന ഭാഗത്തേക്ക് വായനക്കാരുടെ കാഴ്ചയെ നയിക്കുന്ന പ്രചോദനാത്മക യാത്രാവിവരണഗ്രന്ഥം.
മനസില്‍ ചിത്രം തെളിയുന്ന വായനാനുഭവം പകരുന്ന അധ്യായങ്ങള്‍. ജീവിതവിജയം നേടിയ പ്രമുഖരുടെ ജീവിതാനുഭവങ്ങള്‍.
Reviews
There are no reviews yet.