Description
നിയമം കുട്ടിക്കളിയല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കുട്ടികളും അറിഞ്ഞിരിക്കേണ്ട നിയമങ്ങളുണ്ടെന്ന് പലര്‍ക്കുമറിയില്ല. താന്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളെക്കുറിച്ചും സാമൂഹികപശ്ചാത്തലത്തെക്കുറിച്ചുമെല്ലാം കണ്ടും കേട്ടും പഠിച്ചുവരുന്ന കുട്ടികളില്‍ നിരവധി ചോദ്യങ്ങള്‍ ഉയരും.
സമൂഹത്തിലെ പല അനീതികള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരേയുള്ള അവരുടെ സത്യസന്ധമായ ചോദ്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും സമൂഹം കണ്ണടയ്ക്കും. ഇവിടെ നിയമം അവരുടെ സഹായത്തിനെത്തുന്നു. നിത്യജീവിതത്തില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട നിരവധി നിയമങ്ങളെക്കുറിച്ചുള്ള ഹ്രസ്വവും സമഗ്രവുമായ വിവരങ്ങള്‍ കുട്ടികളെ കരുത്തുറ്റ പൗരന്മാരാക്കി മാറ്റുന്നു.
ധീരമായ നിലപാടുകളും സത്യസന്ധതയുമുള്ള കുട്ടികള്‍ക്ക് സമൂഹത്തില്‍ നിരവധി നന്മകള്‍ ചെയ്യാനുള്ള വഴികാട്ടിയാണ് ഈ പുസ്തകം.
Reviews
There are no reviews yet.